കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുദ്ധപൂർണ്ണിമ ആഘോഷങ്ങളോടനുബന്ധിച്ച് ലഡാക്കിലെത്തി. ഗൗതമ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ആദ്യ അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം എത്തിയത്. ലേ വിമാനത്താവളത്തിൽ ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു.
ഉത്തരപ്രദേശിലെ പിപ്രഹ്വയിൽ നിന്നുള്ള ബുദ്ധന്റെ പവിത്ര തിരുശേഷിപ്പുകൾ ലഡാക്കിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായി ഇവ ദർശനത്തിന് എത്തിച്ചിരിക്കുന്നു. മെയ് 2 മുതൽ 10 വരെ ലേയിലെ ജിവെത്സലിലും, മെയ് 11, 12-ന് സാൻസ്കറിലും, മെയ് 13, 14-ന് ധർമ്മ സെന്ററിലും പ്രദർശനം നടത്തും.
ആത്മീയ ചടങ്ങുകൾക്കുപുറമെ ലഡാക്കിന്റെ വികസനവും സുരക്ഷയും സംബന്ധിച്ച ചർച്ചകളും നടക്കും. കാര്‌ഗിലിൽ 10,000 ലിറ്റർ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനവും അദ്ദേഹം ഓൺലൈനായി നിർവഹിക്കും. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. ലേ അപെക്സ് ബോഡി ഈ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Photo and News Source: Janam TV









