പത്തനംതിട്ടയിൽ ശബരിമല നട അടച്ച സമയത്ത് വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വ്‌ളോഗര്‍ക്കെതിരെ കേസെടുത്തു. പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. 'നട അടച്ചതിന് ശേഷം ശബരിമലക്കാഴ്ച' എന്ന പേരിലായിരുന്നു വിഡിയോ. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് അപ്പ്ലോഡ് ചെയ്തത്.
നട അടച്ചതിന് ശേഷം ശബരിമലയിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദമില്ല. ഇയാള്‍ എങ്ങനെ അവിടെയെത്തി എന്നത് അന്വേഷിക്കും. പോലീസ് ചെക്കിങ് പോയിന്റുകളിലൂടെ നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാം പടിയ്ക്ക് താഴെ എത്തിയത്. ഇത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നട അടച്ച സമയത്തെ ചിത്രങ്ങള്‍ പങ്കിടുന്നതിലൂടെ ഭക്തരുടെ വിശ്വാസത്തെ ബാധിക്കാനുള്ള ശ്രമമായാണ് പോലീസ് കേസ് കാണുന്നത്.
Photo and News Source: Siraj Live










