കൊച്ചിയിലെ അങ്കമാലി കിടങ്ങൂരിലെ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റാണ് ദുരന്തം സംഭവിച്ചത്. ലോറി ഡ്രൈവർ വിഷ്ണുവാണ് മരണപ്പെട്ടത്. ക്ഷേത്രത്തിൽ മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതര പരുക്കേറ്റു. കൊല്ലം സ്വദേശി പ്രദീപിനാണ് ആന ചവിട്ടിയത്. അദ്ദേഹം അങ്കമാലി ലിറ്റില്‍ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. മൃതദേഹം സ്ഥലത്തുനിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല. ആന മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുന്നു.
ഓട്ടോ, പിക്കപ് വാൻ, ജനറേറ്റർ എന്നിവ ആന തകര്‍ച്ചു. ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മലയാറ്റൂരിൽ നിന്നുള്ള ആർ.ടി. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Photo and News Source: Siraj Live










