പത്തനംതിട്ട: പന്ത്രണ്ടു വർഷം മുമ്പ് ഒപ്പുവച്ച 25 വർഷത്തെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ അറിവോടെയാണെന്നും, പുതിയ കരാറിലൂടെ ലഭിക്കുന്ന കോടികളുടെ കമ്മിഷനാണ് ലക്ഷ്യമെന്നുമുള്ള ആരോപണം ശക്തമാണ്. 2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് യൂണിറ്റിന് 4. 29 രൂപയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി വിവിധ കമ്പനികളുമായി കരാർ ഒപ്പിട്ടത്. 2025-ൽ കരാർ റദ്ദാക്കിയപ്പോൾ 14 വർഷം കാലാവധി ബാക്കിയുണ്ടായിരുന്നു.
ഉയർന്ന തുകയ്ക്ക് പുതിയ കരാർ ഒപ്പിടുമ്പോൾ സ്വകാര്യ കമ്പനികളിൽ നിന്നും ലഭിക്കുന്ന കോടികളുടെ കമ്മിഷനിൽ കണ്ണുവച്ചാണ് കരാർ റദ്ദാക്കിയതെന്ന ആരോപണം നിലവിലുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥർ കമ്മിഷൻ വ്യവസ്ഥ പുതുമയില്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും, പുതിയ കരാർ സംസ്ഥാനത്തിനും കെഎസ്ഇബിക്കും സാമ്പത്തിക നഷ്ടം വരുത്തുമെന്ന ആശങ്കയുണ്ട്. ഇടതു-വലത് മുന്നണികൾ വൈദ്യുതി വാങ്ങലിന്റെ മറവിൽ നടത്തുന്ന പകൽക്കൊള്ളയെപ്പറ്റി ആരാണ് അന്വേഷിക്കുകയെന്നത് പ്രധാന ചോദ്യമാണ്.
2014-ൽ കരാറിൽ ഏർപ്പെടുകയും 2025-ൽ റദ്ദാക്കുകയും ചെയ്തത് സിപിഎം അനുകൂല തൊഴിലാളി സംഘടന പ്രവർത്തകനായ പ്രമുഖനാണെന്നും ആരോപണം ഉയരുന്നു. വിപണിയിലെ വിലക്കു മറികടന്ന് വൈദ്യുതി വാങ്ങുന്നതിനെതിരെ 2014-ൽ മനോഹരൻ നേതൃത്വം നൽകിയ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
Photo and News Source: Janmabhumi










