ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വികസിച്ചുവരുമെങ്കിലും, സംസ്ഥാനങ്ങൾ തമ്മിലുള്ള വരുമാന വ്യത്യാസം വലുതാണ്. ദേശീയ ശരാശരി പ്രതിവർഷ ആളോഹരി വരുമാനം 2 ലക്ഷം രൂപയാണ്. എന്നാല്‍ ബിഹാറിന്റെ പ്രതിവര്‍ഷ വരുമാനം വെറും 60,000 മുതൽ 65,000 രൂപ വരെയേയുള്ളൂ. കൃഷിയെ ആശ്രയിച്ചുള്ള ജനവിഭാഗങ്ങളുടെ എണ്ണം കൂടുതലാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വ്യാവസായിക വളർച്ച കുറവാണ്.

ജാർഖണ്ഡിന്റെ പ്രതിവര്‍ഷ ആളോഹരി വരുമാനം 85,000 മുതൽ 95,000 രൂപ വരെയാണ്. ഖനന മേഖല സമ്പന്നമാണെങ്കിലും, ലാഭം എല്ലാ ജില്ലകളിലും ഒരുപോലെ എത്തിയിട്ടില്ല. പതിനായിരം രൂപ പോലും മാസം തുക ലഭിക്കാത്ത ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട്. ബിജെപി നേതാക്കൾ കേരളത്തിലടക്കം എത്തി മാതൃകയാക്കുമെന്ന് അവരുടെ വാദം ഉയർത്തുന്നുണ്ടെങ്കിലും, ദാരിദ്ര്യത്തിന്റെ പിടിയിൽ തളച്ചു കിടക്കുന്ന സംസ്ഥാനങ്ങളാണ് ഇവ.

Photo and News Source: Newsthen