മുംബൈ : മഹാരാഷ്ട്ര നിയമസഭാകൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവായി. ആകെയുള്ള ഒൻപത് സീറ്റുകളിലേക്ക് ബി. ജെ. പി. , ശിവസേന, എൻ. സി. പി. തുടങ്ങിയ പാർട്ടികളുടെ സ്ഥാനാർഥികൾ മാത്രം പത്രിക നൽകി. മറ്റാരും പത്രിക സമർപ്പിച്ചില്ല. ബി. ജെ. പി. യിൽനിന്ന് പ്രമോദ് ജാതർ, സുനിൽ കർജത്കർ, മാധവി നായിക്, സഞ്ജയ് ഭെൻഡൈ, വിവേക് ദാദാകോൽഹെ, പ്രദ്‌ന്യ സതവ് എന്നിവരും ശിവസേനയിൽനിന്ന് ഡോ.

നീലം ഗോർഹെ, ബച്ചുകടു, അജിത്പവാർ എന്നിവരും എൻ. സി. പി. യിൽനിന്ന് സീഷാൻസിദ്ദിഖി, മഹാവികാസ്അഘാഡിയിൽനിന്ന് അംബദാസ്ദൻവെ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർപേഴ്സണായ നീലംഗോർഹെയുടെ കാലാവധി മേയ് 13-ന് അവസാനിക്കും. ശിവസേനയിൽ ചേർന്ന ബച്ചുകടുവിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ സാന്നിധ്യത്തിലായിരുന്നു. സീഷാൻ സിദ്ദിഖി മുംബൈയിലെ ബാന്ദ്രയിൽ കൊല്ലപ്പെട്ട മുൻമന്ത്രി ബാബാസിദ്ദിഖിയുടെ മകനാണ്. ശിവസേന (യു. ബി. ടി.

) പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഉൾപ്പെടെ ഒൻപത് കൗൺസിൽ അംഗങ്ങൾ മേയ് 13-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 12-ന് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

Photo and News Source: Mathrubhumi