ഇൻഫോസിസിന്റെ ഓഹരി വിപണി മൂല്യം ഈ വർഷം മാത്രം ഏകദേശം 2 ലക്ഷം കോടി രൂപ കുറഞ്ഞു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് ഇൻഫോസിസ് പുറത്തായി. ഇപ്പോൾ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) ആദ്യ പത്തിൽ ഇടം നേടി. LIC-യുടെ നിലവിലെ വിപണി മൂല്യം 5.19 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള കമ്പനിയായി തുടരുന്നു. 19.022 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണി മൂല്യം. രണ്ടാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്ക് 12.083 ലക്ഷം കോടി രൂപയോടെ.

ഭാരതി ഏയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാൻസ്, ലാർസൻ & ടൂബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് ആദ്യ പത്തിലടങ്ങിയ മറ്റ് കമ്പനികൾ. നാലാം പാദത്തിൽ 8,501 കോടി രൂപ ലാഭമുണ്ടായെങ്കിലും, അടുത്ത വർഷത്തേക്കുള്ള വളർച്ചാ പ്രവചനം നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു. നിലവിൽ 1,175 രൂപയിലാണ് ഇൻഫോസിസ് ഓഹരി വ്യാപാരം.

Photo and News Source: Media Mangalam