കണ്ണൂരിൽ സംഘടനാ ചുമതലയുള്ളവരുമായി നടത്തിയ ചർച്ചയിൽ നിന്നും യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവിച്ചു.
പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തോടെയാകും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുക. കണ്ണൂരിൽ ഉൾപ്പെടെ അത്ഭുത വിജയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പ് ഫലത്തെ സൂചിപ്പിക്കില്ലെന്നും, സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും, കോൺഗ്രസിനോടുള്ള ജനങ്ങളുടെ അടിയുറച്ച സ്നേഹവും യുഡിഎഫ് തരംഗത്തിന് പിന്നിലെ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് തരംഗം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ച പാടില്ലെന്നും എഐസിസി നിർദ്ദേശിച്ചതായി വേണുഗോപാൽ സൂചിപ്പിച്ചു. അത്തരം ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Kerala Online News









