കോഴിക്കോട്: ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ സംഘടനയെ ബൂത്ത് തലത്തിൽ ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സംഘടനയുടെ പ്രവർത്തനം കൂടുതൽ ചലനാത്മകമാക്കുകയാണ് ലക്ഷ്യം. ഓരോ മാസവും ആദ്യത്തെ ആഴ്ച്ച മണ്ഡലം യോഗങ്ങൾ നടത്തി പ്രവർത്തന പദ്ധതി തയ്യാറാക്കണം. ശക്തി കേന്ദ്ര ഇൻചാർജുമാർ നിർബന്ധമായും പങ്കെടുക്കണം. മണ്ഡലം യോഗങ്ങൾ കഴിഞ്ഞ് ജില്ലാ, സംസ്ഥാന യോഗങ്ങൾ ചേർന്ന് പ്രവർത്തനം വിലയിരുത്തണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്ത്' ബൂത്ത് തല പ്രവർത്തകർ ഒന്നിച്ചിരിക്കുന്നതിനുള്ള അവസരമായി മാറണം. ടിഫിൻ മീറ്റിങ്ങുകൾ പോലെ 'മൻ കി ബാത്ത്' കേൾക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തമാക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ബിജെപിയോട് അടുപ്പിക്കുകയാണ് ലക്ഷ്യം.

Photo and News Source: Sathyam Online