കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. മൂന്നും നാലും സോണുകളിലെ വീടുകളുടെ താക്കോലുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം ഏഴ് വീടുകളടങ്ങിയ ക്ലസ്റ്ററും കൈമാറിയിരുന്നു.
ഇപ്പോഴത്തെ 19 വീടുകളുടെ കൈമാറ്റത്തോടെ പദ്ധതിയുടെ പുരോഗതി മുന്നോട്ടു പോവുകയാണ്. എന്നാൽ ദുരന്തബാധിതർ ഇപ്പോഴും ഉറച്ച നിലപാടിലാണ്. 178 വീടുകളും പൂർണമായും താമസയോഗ്യമെന്ന് സ്ഥിരീകരിച്ച ശേഷമേ താമസം ആരംഭിക്കൂ എന്നതാണ് അവരുടെ ആവശ്യം.
ടൗൺഷിപ്പിലെ 178 വീടുകളും കിഫ്കോണിന്റെ പരിശോധനയ്ക്കായി ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനി ഇന്ന് കൈമാറി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് വീടുകൾ പരിശോധനയ്ക്ക് നൽകിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Photo and News Source: Media Mangalam










