ബെംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന തിരുവനന്തപുരം അരുവിക്കര സ്വദേശിയായ 19 കാരൻ ആദിത്യൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ച് പോലീസിൽ പരാതി നൽകി.

ആദിത്യൻ രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയായിരുന്നു. ബുധനാഴ്ച കോളേജ് അധികൃതർ വീട്ടിലേക്ക് വിളിച്ചറിയിച്ചെങ്കിലും, കുടുംബം ബെംഗളൂരുവിലെത്തിയപ്പോഴാണ് മകൻ മരിച്ച വിവരം അറിയുന്നത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്.

തലേദിവസം വരെ വീഡിയോ കോളിൽ സന്തോഷത്തോടെ സംസാരിച്ചിരുന്ന ആദിത്യന് ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് പിതാവ് പ്രദീപ് വാദിക്കുന്നു. പോലീസ് കുടുംബത്തോട് തണുപ്പൻ നിലപാടാണ് സ്വീകരിച്ചത്. കോളേജ് അധികൃതർക്കെതിരെ പരാതി സ്വീകരിക്കാൻ പോലീസ് മടി കാണിച്ചു.

Photo and News Source: Asianet News