ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും, എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം. ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ മാത്രമേ നേടാനുള്ള സാധ്യതയുള്ളൂ.

മുൻപ് പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം യുഡിഎഫിന് ഭരണാവകാശം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫിനും തുടർഭരണത്തിനുള്ള സാധ്യത നിലനിർത്തിക്കൊണ്ട് പ്രവചനം പുറത്തുവന്നു. ടുഡെയ്‌സ് ചാണക്യയുടെ പ്രവചനമനുസരിച്ച്, എൽഡിഎഫ് 64 സീറ്റുകൾ നേടുമെന്നാണ്. പരമാവധി 73 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയും പ്രവചിക്കുന്നു.

യുഡിഎഫിന് 69 സീറ്റുകളാണ് പ്രവചിക്കുന്നത്. പരമാവധി 78 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയും ഉണ്ട്. വോട്ടുകളുടെ കാര്യത്തിൽ യുഡിഎഫ് 40-43%, എൽഡിഎഫ് 38-41% എന്ന നിലയിൽ വോട്ടുകൾ നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 20-23% വോട്ടുകൾ നേടുമെന്നും പ്രവചനമുണ്ട്. അസമിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്ന് ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നു.

Photo and News Source: Newsthen