ദുബായ്: യു. എ. ഇയിൽ പെട്രോൾ വില തുടർച്ചയായി രണ്ടാം മാസവും ഉയർന്നു. മെയ് മാസത്തേക്കുള്ള ഇന്ധന വില പുതുക്കി നിശ്ചയിച്ചിരിക്കുന്നു. ലിറ്ററിന് 27 ഫിൽസ് വർദ്ധനയോടെ, സൂപ്പർ 98 പെട്രോളിന് 3. 66 ദിർഹവും സ്പെഷ്യൽ 95 പെട്രോളിന് 3. 55 ദിർഹവുമാണ് പുതിയ നിരക്ക്. ഇ-പ്ലസ് പെട്രോളിന് 3. 48 ദിർഹമായി ഉയർന്നു. ഡീസൽ വിലയിൽ മാറ്റമുണ്ടായില്ല.

ഏപ്രിൽ 30-ന് അർധരാത്രി മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായി ബന്ധപ്പെട്ടാണ് നിരക്കുകൾ നിശ്ചയിക്കുന്നത്. യു. എസ്-ഇറാൻ സംഘർഷം പോലുള്ള അന്താരാഷ്ട്ര സംഭവങ്ങൾ ഇന്ധന വിലയെ ബാധിക്കുന്നുണ്ട്. ഇന്ധന വില വർദ്ധനയോടെ ടാക്സി നിരക്കുകളും അവശ്യവസ്തുക്കളുടെ വിലയും കൂടുമെന്ന ആശങ്ക പ്രവാസികൾക്കിടയിലുണ്ട്.

Photo and News Source: Sathyam Online