തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ടിവികെ സ്ഥാനാർഥികളുടെ യോഗം വിളിച്ചു. ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചയ്ക്ക് 1 മണിയോടെ നടന്ന യോഗം, വോട്ടെടുപ്പിന് ശേഷമുള്ള അവലോകനത്തിലും വോട്ടെണ്ണൽ ദിവസത്തിനായുള്ള ഒരുക്കങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

വോട്ടെണ്ണലിന് ശേഷം എല്ലാ സ്ഥാനാർഥികളും പനയൂരിലെ ഓഫിസിൽ എത്തണമെന്ന് വിജയ് നിർദ്ദേശിച്ചു. വേറെ സ്ഥലങ്ങളിലേക്ക് പോകാതിരിക്കാനും ആവശ്യപ്പെട്ടു. വോട്ടെണ്ണൽ ദിവസം ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം സ്ഥാനാർഥികളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കു മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.

Photo and News Source: 24 News