വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ, ട്രംപിന് വെള്ളിയാഴ്ച വിശദീകരണം നൽകും. ഹോർമുസ് കടലിടുക്കിന്റെ ഭാഗങ്ങൾ ഏറ്റെടുക്കാനും ശുദ്ധീകരിച്ച യുറേനിയം പിടിച്ചെടുക്കാനും പദ്ധതിയുണ്ടെന്ന് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാൻ യുഎസ് ലക്ഷ്യമിടുന്നു. ഹോർമുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി തുറക്കുന്നതിനും കരസേനയെ ഉപയോഗിക്കാനും പദ്ധതിയുണ്ട്. നിലവിലെ നാവിക ഉപരോധം തുടരുമെന്നും അറിയുന്നു.
ട്രംപ് യുദ്ധനടപടികൾ പുനരാരംഭിക്കുന്നതിനെ ഗൗരവമായി പരിഗണിക്കുന്നതായി സൂചനയുണ്ട്. ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കമാണോ, അതോ അവസാന പ്രഹരം ഏൽപ്പിക്കാനാണോ എന്നതിൽ സംശയമുണ്ട്.
Photo and News Source: Kerala Online News










