2025-ൽ ഇന്ത്യൻ തീരങ്ങളിൽ നിന്ന് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യമാണു പിടിച്ചത്. 2024-നെ അപേക്ഷിച്ച് 3% വർധനയാണു റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാട് (6.85 ലക്ഷം ടൺ) ആണ്. ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരളം 6.24 ലക്ഷം ടണ്ണുമായി മൂന്നാം സ്ഥാനത്തേക്ക് തുടർന്നു.
കേരളത്തിൽ മത്തിയുടെ ലഭ്യത 13% വർധിച്ചു. 2013-നു ശേഷമുള്ള ഏറ്റവും ഉയർന്ന ലഭ്യതയാണിത്. 1.68 ലക്ഷം ടണ്ണുമായി മത്തിയാണു ഏറ്റവുമധികം പിടിച്ച മത്സ്യം. കിളിമീൻ, കണവ, കൂന്തൽ, നീരാളി എന്നിവയുടെ ലഭ്യതയിലും വർധനയുണ്ടായി. എന്നാൽ തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവയുടെ ലഭ്യത കുറഞ്ഞു.
അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയായിരുന്നു ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. മേയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസങ്ങളിൽ കുറവുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത് എറണാകുളം ജില്ലയിലാണ്.
Photo and News Source: Dhanam










