മുടികൊഴിച്ചിലും താരനും പലരുടെയും പ്രശ്നമാണ്. ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉലുവ ഒരു നല്ല പരിഹാരമാണ്. ഉലുവയിലെ അമിനോ ആസിഡുകളും പ്രോട്ടീനുകളും മുടിവളർച്ചയ്ക്കും ബലത്തിനും സഹായിക്കുന്നു.

ഉലുവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കൂടാതെ, ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ തലയോട്ടിയെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.

മുടികൊഴിച്ചിൽ അകറ്റാൻ ഉലുവ രണ്ട് രീതിയിൽ ഉപയോഗിക്കാം. ഉലുവ കുതിർച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്ത് മുടിയിൽ പുരട്ടി 15 മിനിറ്റിന് ശേഷം കഴുകുക. ഇത് മുടിയെ ബലമുള്ളതാക്കുന്നു.

ഉലുവയും വെളിച്ചെണ്ണും ചേർത്ത് തലയോട്ടിയിൽ തേച്ച് 10 മിനിറ്റ് മസാജ് ചെയ്യുക. ഇത് താരനും മുടികൊഴിച്ചിലും കുറയ്ക്കുന്നു. ഉലുവയും മുട്ടയുടെ മഞ്ഞയും ചേർത്ത് പുരട്ടുന്നത് മുടിയുടെ തിളക്കവും കട്ടിയും വർധിപ്പിക്കും.

Photo and News Source: Kerala Online News