കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (30.04.2026) രാവിലെ ഉയർന്നുവന്ന വില ഉച്ചക്കും വ്യത്യാസം കാണിച്ചു. ഒരു വിഭാഗത്തിന് വില കൂടിയപ്പോൾ മറ്റൊന്നിന് മാറ്റമില്ലായിരുന്നു.
ബി. ഗോവിന്ദൻ വിഭാഗത്തിന് ഉച്ചക്കും വിലയിൽ മാറ്റമില്ല. എന്നാൽ കെ. സുരേന്ദ്രൻ വിഭാഗത്തിന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കൂടി 13,940 രൂപയും, പവനിന് 1,040 രൂപ കൂടി 1,11,520 രൂപയുമായി.
രാവിലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,810 രൂപയും, പവനിന് 1,10,480 രൂപയുമായിരുന്നു. 18 കാരറ്റിൽ ബി. ഗോവിന്ദൻ വിഭാഗത്തിന് 11,405 രൂപയും, കെ. സുരേന്ദ്രൻ വിഭാഗത്തിന് 11,350 രൂപയുമായിരുന്നു.
14, 9 കാരറ്റുകളിലും വിലയിലുണ്ടായ വർദ്ധനവ് രാവിലെയും ഉച്ചയിലെയും വ്യാപാരത്തിൽ പ്രകടമായി. ഉച്ചയ്ക്ക് 14 കാരറ്റ് സ്വർണ്ണത്തിന് 8,840 രൂപയും, 9 കാരറ്റിന് 5,700 രൂപയുമായിരുന്നു നിരക്ക്.
Photo and News Source: Kvartha










