ഇരിട്ടിയിൽ സർക്കാർ നിഷ്കർഷിച്ച സ്വകാര്യ ബസ്സുകളുടെ കളർ കോഡിൽ മാറ്റം വരുത്തി സർവീസ് നടത്തിയ 10-ൽ അധികം ബസ്സുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. സർക്കാർ നിശ്ചയിച്ച പെർമിറ്റ് അടിസ്ഥാനത്തിലുള്ള കളർ കോഡുകളിൽ മാറ്റം വരുത്തിയും, വിവിധ തരത്തിലുള്ള സ്റ്റിക്കറുകൾ പതിപ്പിച്ചും ബസ്സുകൾ ഓടിച്ചതാണ് ഇതിന് കാരണം. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ആർടിഒ, ജോയിന്റ് ആർടി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.
ആദ്യഘട്ടത്തിൽ 500 രൂപ ഫൈനും, ഒരു ആഴ്ചക്കുള്ളിൽ ബസ്സുകൾ ശരിയാക്കി ഉദ്യോഗസ്ഥരെ കാണിക്കുവാനും നിർദ്ദേശം നൽകി. ഇതിൽ വിധേയമാകാത്ത ബസ്സുകൾക്കെതിരെ കൂടുതൽ ഫൈനും, പെർമിറ്റ് റദ്ദാക്കലും നടപടിയായി ഉണ്ടാവും. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ വ്യക്തമാക്കി.
Photo and News Source: Kerala Online News










