മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മെയ് 2-ന് ‘കര്‍മയോഗി ഏകല്‍ ശിക്ഷക് മേള’ നടക്കുന്നു. വനവാസി മേഖലകളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ അദ്ധ്യാപകരുമായി ആർഎസ്എസ് സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത് സംവദിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോത്ര വികസന മന്ത്രി പ്രൊഫ. അശോക് ഉയികെ എന്നിവരും ചേരും.

നാഗ്പൂര്‍ ആസ്ഥാനമായുള്ള ലെഫ്റ്റനന്റ് ലക്ഷ്മണ്‍റാവു മങ്കർ സ്മൃതി സംസ്തയുടെ ഏകല്‍ വിദ്യാലയ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യും. വിദര്‍ഭയിലെ 1300 സ്‌കൂളുകളിലൂടെ 30,000 വനവാസി കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. 1800 ഏകല്‍ അദ്ധ്യാപകരാണ് ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നത്. ഗഡ്ചിരോളി, മെല്‍ഘട്ട് തുടങ്ങിയ വിദൂര പ്രദേശങ്ങളിലും വിദ്യാഭ്യാസം എത്തിക്കുകയാണ് ലക്ഷ്യം.

മഹാരാഷ്‌ട്രയിലുടനീളം 5000 സ്‌കൂളുകളും 6000 അദ്ധ്യാപകരും ഉൾപ്പെടുന്ന ശൃംഖലയിലൂടെ 100,000 വിദ്യാർത്ഥികളെ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ വികസനത്തിനായി ഈ മേള പ്രധാന പങ്ക് വഹിക്കും.

Photo and News Source: Janmabhumi