ശംഖുപുഷ്പം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പ്രത്യേക ജ്യൂസ് ആണ് ശംഖുപുഷ്പം ലെമണേഡ. ഈ പാനീയം കണ്ണിനും മനസ്സിനും ഉല്ലാസം നൽകും.
പത്തു ശംഖുപുഷ്പം, ഒരു കപ്പ് വെള്ളം, രണ്ടു ടേബിൾ സ്പൂൺ നാരങ്ങ നീര്, ഒരു ടേബിൾ സ്പൂൺ തേൻ, ആവശ്യത്തിന് ഐസ് ക്യൂബ് എന്നിവയാണ് വേണ്ട സാധനങ്ങൾ.
വെള്ളം തിളപ്പിച്ച് ശംഖുപുഷ്പം കഴുകി ഇടുക. നീല നിറമാകുമ്പോൾ പൂക്കൾ മാറ്റി വെള്ളം തണുപ്പിക്കുക. ഒരു ഗ്ലാസിൽ നാരങ്ങ നീരും തേനും ചേർത്ത് ഇളക്കുക. മുകളിൽ ഐസ് ക്യൂബ് ഇടുക. ശേഷം തണുത്ത ശംഖുപുഷ്പ വെള്ളം ചേർക്കുക. നാരങ്ങ നീരിന്റെ സാന്നിധ്യത്തിൽ വെള്ളം പർപ്പിൾ നിറമാകും.
ഇത് കണ്ണിനും മനസ്സിനും ഉല്ലാസം നൽകുന്ന ഒരു പാനീയമാണ്.
Photo and News Source: Kerala Online News










