ന്യൂഡൽഹി: ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിൽ വെച്ച് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ നായകൻ റിയാൻ പരാഗിനെതിരെ ബിസിസിഐ കടുത്ത നടപടിയെടുത്തു. പരാഗ് കുറ്റം സമ്മതിച്ചതിനെ തുടർന്ന് ക്രിക്കറ്റ് ബോർഡിന്റെ പിഴശിക്ഷയ്ക്ക് വിധേയനായി. മാച്ച് ഫീയുടെ 25 ശതമാനം പിഴയായും, ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി.

ലെവൽ 1 പെരുമാറ്റലംഘനമാണ് പരാഗിന്റെ പ്രവൃത്തി എന്ന് ബിസിസിഐ കണ്ടെത്തി. മത്സരത്തിന് കളങ്കം വരുത്തുന്നതായി വിലയിരുത്തി. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. പഞ്ചാബിനെ തോൽപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഭവം. ഡ്രസ്സിങ് റൂമിൽ നിന്ന് ഇ-സിഗരറ്റ് വലിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

16-ാം ഓവറിലാണ് സംഭവം. 14-ാം ഓവറിൽ പുറത്തായ പരാഗ്, മടങ്ങിയതിന് ശേഷം ഇ-സിഗരറ്റ് ഉപയോഗിച്ചു. രാജസ്ഥാൻ ക്യാപ്റ്റൻ 16 പന്തിൽ നിന്ന് 29 റൺസ് നേടി. മുൻപ് ടീം മാനേജർ റോമി ഭിന്ദർക്കെതിരേ ഫോൺ ഉപയോഗിച്ചതിന് 1 ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു.

Photo and News Source: Mathrubhumi