കൊച്ചി: പുതുഹൃദയത്തോടെ ആമി (14) വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അമാന മെഹനാസിന് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അമാനയ്ക്ക് മസ്തിഷ്ക മരണമുണ്ടായ കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയമാണ് ലഭിച്ചത്.
മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനയെ അഞ്ചു വർഷം മുമ്പ് ഹൃദയസംബന്ധമായ തകരാർ ബാധിച്ചിരുന്നു. ഹൃദയത്തിന്റെ വലതുവശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു. ആദ്യം മരുന്നുകളിലൂടെ ചികിത്സ തുടർന്നെങ്കിലും അവസ്ഥ മോശമായതിനെ തുടർന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഏക പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ലിസി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ അമാനയ്ക്ക് ഹൃദയം വേഗത്തിൽ ലഭിക്കാനായി ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റം നടത്തി. ഏപ്രിൽ 8-ന് കെ-സോട്ടോയിൽ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിമാനമാർഗ്ഗം ചെന്നൈയിൽ നിന്നും രാവിലെ ലിസി ആശുപത്രിയിൽ എത്തിച്ചേർന്നു. ഏപ്രിൽ 9-ന് പുലർച്ചെ നാലുമണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
Photo and News Source: Mathrubhumi










