ഒബെന്‍ ഇലക്ട്രിക് പുറത്തിറക്കിയ 'റോര്‍ ഇവോ' (Rorr EVO) ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നു. കമ്പനി നിശ്ചയിച്ചിരിക്കുന്ന എക്സ്-ഷോറൂം വില 1.25 ലക്ഷം രൂപയാണ്. എന്നാൽ, ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ദൈനംദിന യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ സ്‌പോർട്ടി ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാന്‍ ഈ മോഡലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
കാഴ്ചയില്‍ തികച്ചും മസ്‌കുലർ ബോഡി ഡിസൈനോടെ എത്തുന്ന റോര്‍ ഇവോയ്ക്ക് പ്രോജക്ടർ ഹെഡ്ലാമ്പും സിഗ്‌നേച്ചർ ഫ്രണ്ട് ലൈറ്റും ആകർഷകമായ ലുക്ക് നല്‍കുന്നു. പൾസ് റെഡ്, ന്യൂട്രേയോൺ ബ്ലൂ, മാഗ്നറ്റിക് ബ്ലാക്ക്, ഫോട്ടോൺ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ടെക്നിക്കൽ സവിശേഷതകളെ സംബന്ധിച്ച്, 9kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ചാലകശക്തി. വെറും മൂന്ന് സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാനാകും. മണിക്കൂറിൽ 110 കിലോമീറ്ററാണ് പരമാവധി വേഗത.
Photo and News Source: DriveSpark










