വേനൽക്കാലത്ത് പ്രിയപ്പെട്ട പഴമായ മാമ്പഴം വിപണികളിൽ സജീവമാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ മാമ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാമ്പഴം കഴിക്കുന്നതിന് മുമ്പ് 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തിടണം. ഇത് ചൂട് കുറയ്ക്കുകയും രാസവസ്തുക്കളുടെ അംശം നീക്കം ചെയ്യുകയും ചെയ്യും.
വെള്ളത്തിൽ നിന്നെടുത്ത ശേഷം നന്നായി കഴുകി ഉപയോഗിക്കണം. അമിതമായ ആഹാരത്തിനുശേഷം മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനക്കേടിനും വയർ വീർക്കലിനും കാരണമാകും. മാമ്പഴത്തിന്റെ ചൂട് ബാലൻസ് ചെയ്യാൻ തൈര്, പുതിന, മോര് എന്നിവയോടൊപ്പം കഴിക്കുന്നത് നല്ലതാണ്.
പ്രകൃതിദത്തമായി പഴുത്ത മാമ്പഴം തിരഞ്ഞെടുക്കണം. വെള്ളത്തിൽ താഴെ പോകുന്നവയാണ് നല്ലത്. കൃത്രിമമായി പഴുപ്പിച്ചവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. അമിതമായി മാമ്പഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
Photo and News Source: Siraj Live










