കോഴിക്കോട്: എക്സിറ്റ് പോളുകളുടെ ചരിത്രം പലപ്പോഴും തെറ്റിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. നാലാം തിയ്യതി പോളിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീ വോട്ടരുടെ പിന്തുണയും ഇടതുമുന്നണിക്കായിരിക്കുമെന്ന് റിയാസ് പറഞ്ഞു.
എക്സിറ്റ് പോളിനെ എതിർത്ത സിപിഐഎം നേതാവ് എ.കെ. ബാലൻ, കേരള ഗവൺമെന്റിനെതിരെ വികാരമില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും വ്യക്തമാക്കി. ബിജെപി കേരളത്തിൽ ഒറ്റ സീറ്റും നേടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ കൂടോത്രം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എക്സിറ്റ് പോളിന്റെ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. എൻഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ കേരളത്തിൽ യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്നു. യുഡിഎഫ് ട്രെൻഡിലാണെന്നും 75 മുതൽ 85 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കുമെന്നും പ്രവചനം. എൽഡിഎഫിന് 55 മുതൽ 65 സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ ലഭിക്കുമെന്നുമാണ് പ്രവചനം.
Photo and News Source: Kerala Online News










