പാലും നാരങ്ങയും അടുക്കളയിലെ സാധാരണ ചേരുവകളാണ്. എന്നാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ഹാനികരമാകുമെന്ന വാട്സാപ്പ് സന്ദേശങ്ങൾ പലരെയും ഭയപ്പെടുത്തുന്നു. മുംബൈയിൽ ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ച ദുരന്തം പോലെയുള്ള സംഭവങ്ങൾ ഇതിന് കാരണമാണ്. പാലിൽ നാരങ്ങാനീര് ചേർത്താൽ പാൽ പിരിയുന്നതെന്തുകൊണ്ടെന്നറിയാം. പാലിന്റെ പി. എച്ച് നില താഴുന്നതാണ് ഇതിന് കാരണം.

എന്നാൽ നാം വെറും പാൽ കുടിച്ചാലും ആമാശയത്തിലെ ഗ്യാസ്ട്രിക് ആസിഡ് അതിന്റെ പ്രോട്ടീനുകളെ വിഘടിപ്പിച്ച് കട്ടപിടിപ്പിക്കും. പനീർ ഉണ്ടാക്കുന്നതും ഇതേ രീതിയിലാണ്. അതിനാൽ പാലും നാരങ്ങയും ചേരുന്നതിലൂടെ വിഷാംശം ഉണ്ടാകുന്നുവെന്ന പ്രചാരണം തെറ്റാണ്. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം. സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥയുള്ളവരിൽ അസിഡിറ്റി, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാം. പ്രത്യേകിച്ച് ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരിൽ ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

Photo and News Source: Kvartha