ന‍്യൂഡൽഹി: രാജസ്ഥാൻ റോയൽസ് താരമായ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലിച്ചതിന് ബിസിസിഐ കർശന നടപടി സ്വീകരിച്ചു. മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനമാണ് ഇതിന് കാരണം. റിയാൻ കുറ്റം സമ്മതിച്ചതോടെ റഫറി അമിത് ശർമ്മ നടപടി സ്വീകരിച്ചു. വിഷയത്തിന്റെ ഗൗരവം ബിസിസിഐ ശ്രദ്ധയിൽപ്പെട്ടു. ഐപിഎല്ലിന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. ഡ്രസ്സിങ് റൂമിൽ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ ബ്രോഡ്കാസ്റ്റ് കാമറയിൽ പെടുകയും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. 15 കാരൻ വൈഭവ് സൂര്യവംശിയുടെ പക്വത പോലും റിയാൻ പരാഗിനില്ലെന്ന വിമർശനവും ഉയർന്നു. ഇതിനെത്തുടർന്നാണ് ബിസിസിഐ നടപടി സ്വീകരിച്ചത്.

Photo and News Source: Kerala Online News