അഹമ്മദാബാദിൽ ഗൂഗിളിന്റെ ജെമിനി AI ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച് പണം തട്ടിയ നാലംഗ സംഘത്തെ സൈബർ ക്രൈം ബ്രാഞ്ച് പിടികൂടി. ബിസിനസുകാരന്റെ ഡീപ്ഫേക്ക് വീഡിയോ തയ്യാറാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. പോലീസ് അറസ്റ്റ് ചെയ്തവരിൽ കനുഭായ് പാർമർ, ആശിഷ് വാനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരും ഉൾപ്പെടുന്നു.

ആധാർ ബയോമെട്രിക് വെരിഫിക്കേഷൻ മറികടക്കാനും OTP അലേർട്ടുകൾ നിയന്ത്രിക്കാനുമാണ് സംഘം AI സാങ്കേതികവിദ്യ ഉപയോഗിച്ചത്. ബിസിനസുകാരന്റെ മൊബൈൽ നമ്പറിൽ OTP ലഭിക്കാതെ പോയതിനെ തുടർന്ന് പോലീസ് ഇടപെട്ടു. അദ്ദേഹത്തിന്റെ ആധാർ ബന്ധിത മൊബൈൽ നമ്പർ മാറ്റുകയും ബയോമെട്രിക് വിവരങ്ങളിൽ കൃത്രിമം നടത്തുകയും ചെയ്തു.

ഇരയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന് 25,000 രൂപ വായ്പ എടുക്കുകയും ചെയ്തു. സംഘം ഡീപ്ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് ആധാർ ഓതന്റിക്കേഷൻ മറികടക്കുകയും OTP സന്ദേശങ്ങൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള നമ്പറിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

Photo and News Source: Kairali News