വേനൽക്കാലത്ത് ജീൻസ് ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡെനിം തുണിയുടെ കട്ടിയും ഇറുകിയ ഫിറ്റും ചർമ്മത്തിലേക്ക് വായുസഞ്ചാരം തടസ്സപ്പെടുത്തുന്നു. ഇത് വിയർപ്പിനെ തങ്ങിനിർത്തുകയും ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വകാര്യഭാഗങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ഇറുകിയ ജീൻസ് ധരിച്ചാൽ രക്തയോട്ടം കുറയുകയും കാലുകളിൽ വേദന, തരിപ്പ് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഒഴിവാകാൻ ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ തിരഞ്ഞെടുക്കുക. ജീൻസ് നിർബന്ധമാണെങ്കിൽ, വേനലിൽ വിയർപ്പ് കൂടുതലായാൽ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. ആരോഗ്യത്തിന് മുൻഗണന നൽകി ഫാഷനെ പിൻതള്ളുകയാണ് നല്ലത്.

Photo and News Source: Samakalika Malayalam