കോർപറേറ്റ് ജീവിതത്തിന്റെ മായക്കെണിൽ നിന്നു പുറത്തു വരാൻ യുവതി ജോയിത ഒരു നിർണായക തീരുമാനമെടുത്തു. മാസം അഞ്ച് ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അവർ പുതിയ ജീവിതം തിരഞ്ഞെടുത്തു. സ്വർണക്കൂട്ടിൽ അകപ്പെട്ടതുപോലെ തോന്നിയ ജോലി അവളെ അമിതജോലിഭാരത്തിലും സമ്മർദത്തിലുമാണ് മുക്കിയിരുന്നത്. 'പദവികളും പണവും മാത്രം തേടി ജീവിക്കുന്നവളായി മാറിയെന്നും, കുടുംബത്തിൽ നിന്നും അകന്നുപോയെന്നും ജോയിത പറഞ്ഞു.
പ്രൊമോഷനും പണവും മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നതിൽ നിന്നു മാറി താൻ ആരാണെന്ന് കണ്ടെത്താനാണ് ഈ തീരുമാനമെടുത്തതെന്ന് അവർ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ബാദ്ധ്യതകളും പരിഹരിച്ച ശേഷമാണ് ജോലി രാജിവെച്ചത്. ഇപ്പോൾ ഫ്രാക്ഷണൽ സി. എം. ഒ ആയി പ്രവർത്തിക്കുന്ന ജോയിതയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും സമയവും ലഭിക്കുന്നു. ഈ വീഡിയോയ്ക്ക് വലിയ പ്രതികരണം ലഭിച്ചു. പണത്തേക്കാൾ മാനസികാരോഗ്യത്തിനും സമാധാനത്തിനും പ്രാധാന്യം കൊടുക്കുന്നവർ ഇത്തരം തീരുമാനമെടുക്കുമെന്നാണ് പലരുടെയും അഭിപ്രായം.
Photo and News Source: Mathrubhumi









