കുവൈറ്റിലെ മിർഖാബിലുള്ള സൂഖ് അൽ സഫാഫീറിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി കടയുടമകൾക്ക് കർശന മുന്നറിയിപ്പ് നൽകി.
നിരോധിത വസ്തുക്കളുടെ സംഭരണം, മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ എന്നിവ പരിശോധനയിൽ വ്യക്തമായിരുന്നു. നിയമലംഘനങ്ങൾ പരിഹരിച്ച് നിയന്ത്രണങ്ങൾ പാലിക്കാൻ കടയുടമകൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ഈ കാലയളവിനുള്ളിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിശ്ചിത സമയത്തിനകം നടപടി സ്വീകരിക്കാത്തവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികളും തുടരുമെന്ന് അറിയിച്ചു.
ഉടമകൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് അതോറിറ്റിക്ക് നിയമപരമായ ഉത്തരവാദിത്തമില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി വ്യക്തമാക്കി. വ്യവസായ നിയന്ത്രണങ്ങളുടെ കർശന പാലനത്തിനുള്ള ശ്രമമാണിത്.
Photo and News Source: Sathyam Online










