കൊച്ചിയിൽ പുലർച്ചെ 12.40 ന് വഞ്ചിനാട് എക്സ്പ്രസ്സിൽ കയറാനുള്ള ശ്രമത്തിലാണ് 35 വയസ്സുള്ള കൊല്ലം സ്വദേശി ചിപ്പിയ്ക്ക് അപകടം സംഭവിച്ചത്. ട്രെയിന്‍ ഓടിത്തുടങ്ങിയ ഉടനെ കാല്‍വഴുതി വീണ ചിപ്പി ട്രെയിനിനടിയില്‍ പെട്ടു മരിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഈ അപകടം മൂലം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടർന്നത്.

കോഴിക്കോട് മലപ്പുറം സർവീസ് റോഡില്‍ സ്കൂട്ടർ സൈൻ ബോർഡിനോട് ഇടിച്ച് കണ്ണൂര്‍ സ്വദേശി പ്രഗീത് മരിച്ചു. ഇന്ന് പുലർച്ചെ 12.40 നായിരുന്നു ഈ അപകടം. കൊല്ലത്ത് പുനലൂര്‍ പത്തനാപുരം പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പച്ചക്കറി ലോറിയും കാറും കൂട്ടിയിടിച്ച് നിർത്തിയിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു. 7 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ആലപ്പുഴയിൽ സൈക്കിളില്‍ നിന്ന് വീണ ബിഹാർ സ്വദേശി യുവതി സൈറ ഹാത്തൂന്‍ മരിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു അപകടം. അമിത വേഗം കാരണം കാറിന് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു അപകടത്തിനു കാരണം.

Photo and News Source: Samakalika Malayalam