സുല്‍ത്താന്‍ബത്തേരിയിലെ കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രചെയ്യവേ കൈ അറ്റുപോയ 19 കാരനായ മുഹമ്മദ് അസ്ലത്തിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം കോടതി വിധിച്ചു. 2023 ജനുവരി 17-ന് ബസ്സിന്റെ ഇടതുഭാഗം സൈഡ് സീറ്റിലിരുന്ന അസ്ലത്തിന്റെ കൈ വൈദ്യുത പോസ്റ്റിന് ഇടിച്ച് അറ്റുപോയി. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സിച്ചെങ്കിലും കൈ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല.
ബത്തേരിയിലെ കേരള അക്കാദമി ഓഫ് എഞ്ചിനിയറിങ് കോളേജിലെ ഫാർമസി വിദ്യാര്‍ഥിയായിരുന്ന അസ്ലത്തിന് സംഭവത്തെ തുടര്‍ന്ന് മാനസിക ആഘാതവും തുടര്‍വിദ്യാഭ്യാസ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ബസ് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി യാണ് നഷ്ടപരിഹാരം നൽകേണ്ടത്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണൻ വിധിച്ച 1,40,34,550 രൂപയ്ക്ക് പലിശയും കോടതിച്ചെലവും ഉൾപ്പെടുന്നു.
Photo and News Source: Siraj Live









