ശൂരനാട് (കൊല്ലം): വ്യാജ അക്കൗണ്ടുകൾ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിലായി.
അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സിപിഒ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെ ശൂരനാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അവിനാഷ്, ആറു വർഷം മുൻപ് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ കൈക്കലാക്കി.
മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാജ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും, അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. സ്വർണാഭരണവും പണവും നൽകണമെന്ന് ആവശ്യപ്പെട്ടു. 15 പവൻ ലഭിക്കാത്തപക്ഷം കൂടുതൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെ, റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സൈബർ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി പിടിയിലായി. പോലീസ് സംഘം അവിനാഷിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ജോലി നഷ്ടപ്പെടുമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു.
Photo and News Source: Newsthen









