മുംബൈയിലെ സിയോൺ-പനവേൽ ഹൈവേയിലാണ് പൈലിംഗ് യന്ത്രം തകര്‍ന്നുവീണത്. പോലീസ് കോൺസ്റ്റബിള്‍ സന്തോഷ് ഗോപാല്‍ ചവാൻ അപകടത്തിൽ മരണമടഞ്ഞു. മെഷീൻ അശാസ്ത്രീയമായി സ്ഥാപിച്ചിരുന്നതാണ് അപകടത്തിന് കാരണം. ദൃക്സാക്ഷികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കരാറുകാരന്റെ അനാസ്ഥ മൂലമാണ് സംഭവം. മന്‍ഖുര്‍ദ് പോലീസ് കേസെടുത്തു. ബൃഹൻ മുംബൈ മുന്‍സിപ്പൽ കോർപ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുംബൈ ട്രാഫിക് പോലീസിന്റെ ഇടപെടലില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
Photo and News Source: Siraj Live










