ആലപ്പുഴ: യുഡിഎഫ് അധികാരത്തിലേക്ക് വരുമെന്ന സർവേ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നു. ചെറിയ ഭൂരിപക്ഷത്തിലും പിണറായി വിജയിക്കുമെന്ന് കണക്കുകൂട്ടുന്നു. യുഡിഎഫ് ഭരിച്ചാൽ ലീഗ് ഭരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം പരാജയപ്പെടുകയും മതാധിപത്യം ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സർവേ ഫലങ്ങൾ നാലാം തീയതി വരെ കാത്തിരുന്ന് പ്രഖ്യാപിക്കുന്നതാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷം അവസാനം 60 ലക്ഷം പേരെക്കാൾക്ക് 4,000 രൂപ വീതം നൽകിയിരുന്നു. പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും അവർ വലിയ സഹായങ്ങൾ ചെയ്തു. എന്നാൽ തന്റെ കണക്കുകൂട്ടൽ ചെറിയ ഭൂരിപക്ഷത്തിലും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നാണ്. തന്റെ ആഗ്രഹമാകാം, തെറ്റാകാം, ശരിയാകാം.

ലീഗിന്റെ വക്താവായ സതീശൻ മുഖ്യമന്ത്രിയാകണമെന്ന ലീഗിന്റെ നേതാക്കളുടെ നിലപാടിനെ വെള്ളാപ്പള്ളി വിമർശിക്കുന്നു. കോൺഗ്രസിൽ നിന്ന് ആരാണ് മുഖ്യമന്ത്രിയാകണമെന്ന് ലീഗ് പറയാനുള്ള അധികാരമില്ല. കോൺഗ്രസുകാരാണ് തീരുമാനിക്കേണ്ടത്. ലീഗ് മുന്‍കൂട്ടി അഭിപ്രായം പറഞ്ഞത് സംഭവിക്കാനുള്ള സൂചനയായിരുന്നു. യുഡിഎഫ് ഭരണം വന്നാൽ മാറാട് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Samakalika Malayalam