കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരനെ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തി. ലഹരിയിലായിരുന്ന മാതാപിതാക്കൾ കുട്ടിയെ പരിചരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ ഉടൻ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
പിറ്റേന്ന് രാവിലെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ സമീപിച്ച് കുഞ്ഞിനെ വിട്ടുകിട്ടാനാവശ്യപ്പെട്ടു. എന്നാൽ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് സംശയമുണ്ടായതിനാൽ സമിതി ഈ ആവശ്യം നിരസിച്ചു. തുടർന്ന് പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ കൈമാറുകയും ചെയ്തു.
കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി.
Photo and News Source: Newsthen










