നാല്പത് വർഷം മുമ്പ് ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച മോഹൻലാലിനെ അമേരിക്കയിൽ വച്ച് കണ്ട ആശാ ജയറാം തന്റെ വികാരങ്ങൾ പങ്കുവെച്ചു. സോഷ്യൽ മീഡിയിലൂടെ താൻ മോഹൻലാലിനെ കാണാൻ പോകുന്ന വിവരം പങ്കുവെച്ച ആശ, 40 വർഷം കഴിഞ്ഞു കാണുന്നതിനെ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു.
ഒരു പ്രതിഭാശാലി മാത്രമല്ല, വളരെ സ്നേഹമുള്ള വ്യക്തിയുമായ മോഹൻലാലിനെ കാണാൻ പോകുന്നതിൽ താൻ വളരെ സന്തോഷമാണെന്നും ആശ പറഞ്ഞു. സിനിമയുടെ ക്ലൈമാക്സിൽ മാത്രം പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ അലീന എന്ന കഥാപാത്രത്തെ ആശ അവതരിപ്പിച്ചിരുന്നു. ഒന്നുമുതൽ പൂജ്യം വരെ ആശയുടെ അരങ്ങേറ്റ ചിത്രവും കൂടിയായിരുന്നു.
പിന്നീട് സിനിമകളിൽ നിന്ന് അകന്ന ആശ ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസം ആണ്. അമേരിക്കയിലെ ഒരു കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ആശ, താരങ്ങളുടെ പരിചയം പുതുക്കിയ ആ നിമിഷം തന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമായി വിശേഷിപ്പിച്ചു.
Photo and News Source: Mathrubhumi










