സൂര്യപ്രകാശത്തിൽ നിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസ് ധരിക്കുന്നത് പ്രധാനമാണ്. പക്ഷെ, നിറവും സ്റ്റൈലും മാത്രം നോക്കി സൺഗ്ലാസ് തിരഞ്ഞെടുക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഹാനികരമാകും.

100% UV സംരക്ഷണം നൽകുന്ന UV400 ലേബൽ ഉള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കുക. പോളറൈസ്ഡ് ലെൻസുകൾ ഉള്ളവ കൂടുതൽ നല്ലത്. ഇത്തരം ഗ്ലാസുകൾ ഗ്ലെയർ കുറയ്ക്കുകയും കാഴ്ച വ്യക്തമാക്കുകയും ചെയ്യും.

ഫ്രെയിമിനും പ്രാധാന്യമുണ്ട്. വലിയ ഫ്രെയിമുകളോ മുഖം മൂടുന്ന മോഡലുകളോ തിരഞ്ഞെടുക്കുന്നത് വശങ്ങളിൽ നിന്നുള്ള യു.വി. രശ്മികളെ തടയാൻ സഹായിക്കും. ഗ്രേ, ഗ്രീൻ, ബ്രൗൺ നിറങ്ങളിലുള്ള ടിന്റഡ് ഗ്ലാസുകൾ കാഴ്ചയുടെ വ്യക്തത നിലനിർത്താൻ ഉത്തമമാണ്. അടുത്ത തവണ സൺഗ്ലാസ് വാങ്ങുമ്പോൾ ഫാഷനോടൊപ്പം കണ്ണുകളുടെ ആരോഗ്യവും പരിഗണിക്കുക.

Photo and News Source: Samakalika Malayalam