ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്, അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെ തള്ളിക്കളഞ്ഞു. യു.എസ് നടപ്പിലാക്കിയ സാമ്പത്തിക തന്ത്രങ്ങള്‍ പരാജയമാണെന്നും വരും ദിവസങ്ങളില്‍ എണ്ണവില ബാരലിന് 140 ഡോളറായി ഉയരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പ്രതികരിച്ച അദ്ദേഹം, അമേരിക്കയുടെ സൈനിക നടപടികള്‍ക്കുശേഷം മൂന്നുദിവസം കഴിഞ്ഞിട്ടും ഇറാന്റെ ഒരൊറ്റ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകള്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും ഘാലിബാഫ് വ്യക്തമാക്കി. ഇവിടുത്തെ എണ്ണക്കിണറുകള്‍ സുരക്ഷിതമായിരിക്കുന്നത് വേണമെങ്കില്‍ ലൈവ് സ്ട്രീമിങ്ങിലൂടെ കാണിക്കാമെന്നും അദ്ദേഹം അമേരിക്കന്‍ ട്രഷറി സെക്രട്ടറിയെ പരിഹസിച്ചു. യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെയാണ് മുഖ്യമായും ലക്ഷ്യമിട്ടത്. ബെസന്റിന്റെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കയുടെ ഭരണകൂടത്തെ വഴിതെറ്റിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ എണ്ണവില 120 ഡോളറിന് മുകളിലാണെന്നും ഘാലിബാഫ് പരിഹസിച്ചു.

Photo and News Source: Kerala Online News