വയനാട് പുനരധിവാസ ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി നാളെ കിഫ്കോണിന് കൈമാറുമെന്ന് ഉരുളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അറിയിച്ചു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് കൈമാറ്റം നടക്കുന്നത്. ഇതിനകം 140 വീടുകൾ കൈമാറിയിരുന്നു. ബാക്കിയുള്ള 38 വീടുകളും നാളെ കൈമാറുന്നതോടെ ഈ ഘട്ടത്തിലെ നിർമ്മാണം പൂർത്തിയാകും.
കിഫ്കോണിന്റെ അന്തിമ പരിശോധനയ്ക്ക് ശേഷമായിരിക്കും വീടുകൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. താമസയോഗ്യമെന്ന് കണ്ടെത്തിയ ഏഴ് വീടുകളുടെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. രണ്ട് ക്ലസ്റ്ററുകളിലായി പൂർത്തിയായ 19 വീടുകളും നാളെ ഗുണഭോക്താക്കൾക്ക് കൈമാറും. ദുരന്തബാധിതർക്കുള്ള സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.
Photo and News Source: Kerala Online News









