ന്യൂഡൽഹി: പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതപരമായ ആചാരങ്ങൾ കോടതി പരിശോധിക്കുകയോ മതത്തെ ഉന്മൂലനം ചെയ്യുകയോ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിശ്വാസത്തിന്റെയും മനസാക്ഷിയുടെയും വിഷയങ്ങളിൽ ജുഡീഷ്യൽ പരിശോധന സാധ്യമല്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമല വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിന്റെ നിരീക്ഷണമാണിത്.
മതത്തിന്റെ അനിവാര്യമായ ആചാരങ്ങളെ പരിഗಣിക്കാതെ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ തുല്യത പരിശോധിക്കാനാവില്ലെന്നും കോടതി ചോദിച്ചു. 2018-ലെ യുവതീപ്രവേശ വിധിയെത്തുടർന്ന് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും വാദം ബുധനാഴ്ച കേൾക്കപ്പെട്ടു.
പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. എന്നാൽ, ആചാരങ്ങൾ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെങ്കിൽ അതിന്റെ ദൈവശാസ്ത്രപരമായ അടിസ്ഥാനം കാണിക്കാൻ ക്ഷേത്രത്തിനാവണമെന്ന് ഇന്ദിരാ ജെയ്‌സിങ് വാദിച്ചു.
ശബരിമല വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ നിലനിൽക്കുന്നുണ്ടെന്നും സർക്കാർ സഹകരിക്കാത്തതിനാൽ ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കുമല്ലാതെ മറ്റാർക്കും ശബരിമല കയറാനായില്ലെന്നും ഇന്ദിരാ ജെയ്‌സിങ് അഭിപ്രായപ്പെട്ടു. വിവേചനം തടയുന്ന ഭരണഘടനയുടെ 15-ാം വകുപ്പ് ലംഘിക്കുന്ന ഒരാചാരവും കോടതി അംഗീകരിക്കരുതെന്ന് വാദിച്ചു.
Photo and News Source: Janmabhumi










