ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എസ്.ഐ.ടി. അന്വേഷണം പൂർത്തിയായി. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം പ്രഖ്യാപിച്ചു. പരാതിക്കാരിയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല. നടൻ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും ക്ലീൻ ചിറ്റ് നൽകി.

രഞ്ജിത്തിനെ ഒളിവില് പോകാൻ സഹായിച്ചുവെന്നതിന് ഇവർക്കെതിരേ തെളിവില്ല. ജാമ്യവ്യവസ്ഥയില് ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് ഇന്ന് കോടതിയെ സമീപിക്കും. ജില്ല വിട്ടു പോകാനുള്ള ആവശ്യവും ഉന്നയിക്കും.

സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റുചെയ്തത്. ജനുവരി 30-ന് ഫോർട്ട്കൊച്ചി ലൊക്കേഷനിൽ വച്ച് കരവാനിലേക്ക് വിളിച്ച് ലൈംഗിക ഉപദ്രവം നടത്തിയെന്നാണ് പരാതി. കരവാനിലെ ഡ്രൈവറടക്കം പലരുടെയും മൊഴി എടുക്കുന്നു.

Photo and News Source: Malayali Life