കോട്ടയം: നാലു ദിവസത്തിനുള്ളിൽ ബാലറ്റ് പെട്ടി പൊട്ടിക്കും. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമോ, യുഡിഎഫ് അധികാരത്തിലാവുമോ എന്ന ചോദ്യത്തിനു വേണ്ടി നാലുദിവസം മാത്രമേ ബാക്കിയുള്ളൂ. ചായക്കടകളിലും സാമൂഹ്യ മാധ്യമങ്ങളിലും എക്സിറ്റ് പോളുകളുടെ ഫലത്തെ ചൊല്ലിയുള്ള ചർച്ചകൾ ശക്തമായി. മിക്ക സർവേകളും യുഡിഎഫിന് 70 മുതൽ 90 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. എൽഡിഎഫ് പരമാവധി 68 സീറ്റും, എൻഡിഎ മൂന്ന് സീറ്റും നേടുമെന്ന് കണക്കാക്കുന്നു.
എന്നാൽ, ജനങ്ങൾക്കവരുടേതായ കണക്കുകൂട്ടലുകളുണ്ട്. ഭൂരിപക്ഷം പ്രവചനങ്ങൾക്കൊപ്പം പന്തയങ്ങളും നടക്കുന്നുണ്ട്. സ്വർണ നാണയവും, അഞ്ഞൂറും, ആയിരവും പന്തയമായി വെക്കുന്നവരുണ്ട്. തല മുണ്ഡനം ചെയ്യാനും, മീശ വടിക്കാനും പന്തയം വെച്ചവരുമുണ്ട്. അഭിമാനത്തിനായി പലരും പന്തയം വെക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ കേരളം രസകരമായ പന്തയങ്ങൾ കണ്ടിട്ടുണ്ട്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് അധികാരം നിലനിർത്തിയില്ലെങ്കിൽ മീശ വടിക്കുമെന്ന് സിപിഐ പ്രവർത്തകൻ ബാബു വർഗീസ് പന്തയം വച്ചിരുന്നു. യുഡിഎഫ് വിജയിച്ചപ്പോൾ അദ്ദേഹം വാക്കുപാലിച്ചു, പരസ്യമായി തന്റെ മീശ വടിച്ചു.
Photo and News Source: Sathyam Online










