വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള വാർത്ത പ്രകാരം, ചൊവ്വയിൽ സ്ഥിരമായ ഒരു മനുഷ്യ കോളനി സ്ഥാപിക്കുന്നതിൽ വിജയിച്ചാൽ ഇലോൺ മസ്കിന് ചരിത്രത്തിലെ ഏറ്റവും വലിയ പാരിതോഷികം ലഭിക്കുമെന്ന് സ്പേസ് എക്സ് ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. സ്പേസ് എക്സിന്റെ ഓഹരിവിപണി പ്രവേശന രേഖകളിലാണ് ഈ പാരിതോഷിക പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചൊവ്വയിൽ കുറഞ്ഞത് പത്ത് ലക്ഷം പേരെങ്കിലും താമസിക്കുന്ന ഒരു സ്ഥിര കോളനി സ്ഥാപിക്കുകയും, സ്പേസ് എക്സിന്റെ വിപണി മൂല്യം 7.5 ട്രില്യൺ ഡോളറിൽ എത്തുകയും ചെയ്താൽ മസ്കിന് 200 മില്യൺ സ്പെഷ്യൽ ഓഹരികൾ ലഭിക്കും. പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, മസ്ക് കമ്പനിയുടെ സി.ഇ.ഒ ആയി തുടരുന്നിടത്തോളം ഏത് സമയത്തും ഈ നേട്ടം കൈവരിച്ചാൽ പാരിതോഷികത്തിന് അർഹനാകും.

നിലവിൽ 778 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്കിന്, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ലോകം ഇതുവരെ കാണാത്തത്ര വലിയ സമ്പത്തിന് ഉടമയാക്കും. കൂടാതെ, സ്പേസ് എക്സിന്റെ എ.ഐ ലക്ഷ്യങ്ങൾക്കായി ഭ്രമണപഥത്തിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ലക്ഷ്യങ്ങൾ പൂർത്തിയാക്കിയാലും മസ്കിന് അധിക ഓഹരികൾ ലഭിക്കും.

Photo and News Source: Sathyam Online