ബംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് മതിലിടിഞ്ഞ് ഏഴുപേർ മരിച്ചു. കേരളത്തിൽ നിന്നുള്ള കുടുംബശ്രീ സംഘത്തിലെ രണ്ടംഗങ്ങളാണ് മരിച്ചത്. എറണാകുളം ജില്ലയിലെ രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ ജീവനാണ് നഷ്ടപ്പെട്ടത്. സംഘത്തിലെ 56 അംഗങ്ങളിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവം നടന്നത് ശിവാജി നഗറിലാണ്. കുടുംബശ്രീ സംഘം പര്‍ച്ചേസിനായി ഇവിടെയെത്തിയപ്പോൾ മഴ കനത്തതോടെ 8 അടി ഉയരമുള്ള മതിലിടിഞ്ഞു. അപകടത്തിൽപ്പെട്ട അഞ്ചുപേരിൽ രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാക്കിയുള്ളവർക്ക് പരിക്കേറ്റു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലം സന്ദർശിച്ചു.
Photo and News Source: Samakalika Malayalam










