തിരുവനന്തപുരം | വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോള് ഫലങ്ങൾ യു ഡി എഫ് ഭരണത്തിന് അനുകൂലമായിട്ടാണ് പ്രവചിക്കുന്നതെങ്കിലും, ഭരണ വിരുദ്ധ വികാരം ശക്തമല്ലെന്ന വിലയിരുത്തലിലൂടെ എൽ ഡി എഫിനും ആത്മവിശ്വാസം വർദ്ധിക്കുന്നു. ഒമ്പതു സർവേ ഫലങ്ങളിൽ യു ഡി എഫിന് നേരിയ മേൽക്കൈ മാത്രമേ ലഭിച്ചിട്ടുള്ളൂ. നൂറിന് മുകളില് ഭൂരിപക്ഷം നേടുമെന്ന യു ഡി എഫ് നേതാക്കളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഫലങ്ങളൊന്നും ഇതുവരെ പ്രത്യക്ഷപ്പെടുന്നില്ല.

യു ഡി എഫ് 100 സീറ്റിന് മുകളില് നേടുമെന്ന അവകാശവാദം ഫലങ്ങളിലൂടെ ശക്തമാകുന്നില്ല. മിക്ക സർവേകളും ഇഞ്ചോടിഞ്ച് പോരാട്ടത്തില് യു ഡി എഫിന് ചെറിയ മേൽക്കൈ മാത്രമേ നൽകുന്നുള്ളൂ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നില്ലെന്ന വസ്തുത എക്‌സിറ്റ് പോളിലൂടെ വ്യക്തമാകുന്നു.

ഒമ്പതു സർവേകളും എൽ ഡി എഫ് 60 സീറ്റിന് മുകളില് നേടുമെന്ന് പ്രവചിക്കുന്നു. ടൈംസ് നൗ ജെ വി സി, പി മാർക്ക്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിൾസ് ഇൻസൈറ്റ്, ജേണോ മിറർ, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ സർവേ ഫലങ്ങളാണ് പുറത്തുവന്നത്. ടൈംസ് നൗ ജെ വി സി യുടെ സർവേയിൽ എൽ ഡി എഫ് 52-61 സീറ്റുകളും, ആക്സിസ് മൈ ഇന്ത്യയുടെ സർവേയിൽ 49-62 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.

Photo and News Source: Siraj Live