ബെംഗളൂരുവിലെ 33 വയസ്സുള്ള സോഫ്റ്റ്‌വെയർ എൻജിനീയർക്ക് യൂറോപ്പ് യാത്രയുടെ സ്വപ്നം തകർന്നു. ഫേസ്ബുക്കിൽ കാണാനിടയായ ‘ജെഠാ ഇച്ഛാ സേഠാ ജയ് ട്രാവൽസ് ആൻഡ് ഇവന്റ്സ്’ എന്ന പേജിലെ ആകർഷകമായ ടൂർ പാക്കേജായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
ആകർഷകമായ വിശദാംശങ്ങൾ നൽകി യാത്രാ വിശ്വാസം നേടിയ തട്ടിപ്പുകാർ, വിസ, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ഉൾപ്പെടുന്ന പാക്കേജാണെന്ന് പറഞ്ഞ് 12.77 ലക്ഷം രൂപ പിരിച്ചു. യാത്ര റദ്ദാക്കിയെന്ന മറുപടിയോടെ തുടർന്നുള്ള ബന്ധത്തിൽ തട്ടിപ്പുകാർ 1.18 ലക്ഷം രൂപ മാത്രം തിരിച്ചു നൽകി.
ബാക്കി തുക നൽകാൻ തയ്യാറാകാതെ വന്നതോടെ യുവതി നോർത്ത് ഈസ്റ്റ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ലോകത്തെ വിശ്വാസയോഗ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിത്.
Photo and News Source: Media Mangalam










