ഗുജറാത്തിലെ വഡോദരയിൽ പ്രവർത്തിക്കുന്ന ഗതിശക്തി വിശ്വവിദ്യാലയ (ജി.എസ്.വി.) 2026-27 അക്കാദമിക് വർഷത്തിൽ റെയിൽവേ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനം ക്ഷണിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഈ കേന്ദ്ര സർവകലാശാല, റെയിൽവേ മാനേജ്മെന്റിൽ പ്രൊഫഷണലുകളെ വാർത്തെടുക്കാനാണ് ഈ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നത്. ടെക്‌നോളജി, മാനേജ്മെന്റ് സ്ട്രീമുകളിലായി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ലഭ്യമാണ്.
റെയിൽ എൻജിനീയറിംഗ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, മാരിടൈം, ബ്രിഡ്ജ് ആൻഡ് ടണൽ എൻജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. ബി.ടെക് പ്രോഗ്രാമുകളിൽ റെയിൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഏവിയേഷൻ, മാരിടൈം എൻജിനീയറിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു. ഓരോ പ്രോഗ്രാമിനും 30 മുതൽ 60 വരെ സീറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവേശനത്തിനായി ജോസ (ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി) അല്ലെങ്കിൽ സി.എസ്.എ.ബി. വഴി അപേക്ഷിക്കാം.
Photo and News Source: Siraj Live










